JHL

JHL

ബദിയഡുക്ക: ബദിയഡുക്ക സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോക എയ്ഡ്സ് ദിനാചരണം ശ്രദ്ധേയമായി. റെഡ് റിബൺ ധരിക്കൽ, ബോധവത്ക്കരണ റാലി,സെമിനാർ,സിനിമാ പ്രദർശനം ,പ്രതിജ് ഞ്ഞ എന്നിവ നടത്തി.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്ത.  ബി ഉദ്ഘാടനം ചെയ്തു.ബസ്സ്റ്റാൻറ് പരിസരത്ത്  ഹെൽത്ത് സൂപ്പർ വൈസർ ബി. അഷ്റഫിന് ബദിയഡുക്ക എസ്.ഐ  വിനോദ്കുമാർ റെഡ് റിബൺ അണിയിച്ചു. സി.എച്ച് സിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് അബ്ബാസ് .എം അദ്ധ്യക്ഷം വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ:സുകേഷ് സെമിനാറിൽ വിഷയം അവതരിപ്പിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ റഷീദ ഹമീദ്,പഞ്ചായത്ത് മെമ്പർ ശ്യാമപ്രസാദ്,നീർച്ചാൽ എം എസ് സി എച്ച് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജൻ.എ നവജീവൻ ഹയർ സെക്കൻ്ററി സ്കൂൾ എൽ.എസ് എസ് പ്രോഗ്രാം ഓഫീസർ രാജീവൻപി .വി .പി ഐസിടിഎസ് കൗൺസിലർ ചിത്രറായ് .റ്റി പബ്ലിക്ക് ഹെൽത്ത് നഴ്സ് ലളിത .എസ് എന്നിവർ പ്രസംഗിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാക്കിർ.കെ .കെ  സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ് രാജേഷ് സ്വാഗതവും ബാബു.എ .കെ  നന്ദിയും പറഞ്ഞു.ജനപ്രതിനിധികൾ ,ആരോഗ്യ പ്രവർത്തകർ,ആശാ,നവജീവന ഹയർ സെക്കൻ്ററി,നീർച്ചാൽ എംഎസ് സി എച്ച് എസ്എസ് സ്കൂളിലെ എൻ.എസ്,പോലീസ് കാഡറ്റ്,എൻ സി.സി,റെഡ്ക്രോസ്,എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

No comments