JHL

JHL


 കുമ്പള. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം ദിവസേന ആയിരക്കണക്കിനാളുകളെത്തുന്ന കുമ്പള ടൗണിൽ അടിയന്തിരമായി 

ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ എന്നിവർ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത്, ജില്ലാ പോലീസ് മേധാവി  വൈഭവ് സക്സേന ഐപിഎസ് എന്നിവർക്ക് നിവേദനം നൽകി.

കുമ്പള ടൗണിൽ വ്യാപാര ആവശ്യങ്ങൾക്ക് എത്തുന്നവർ, വിവിധ സർക്കാർ ഓഫീസുകളിലേക്ക് എത്തുന്നവർ, സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ,സ്കൂൾ, കോളേജുകളിൽ  എത്തുന്ന വിദ്യാർത്ഥികൾ ഇത്രയും ജനങ്ങളെ നിയന്ത്രിക്കാൻ കുമ്പളയിൽ നിലവിൽ യാതൊരുവിധ സംവിധാനവുമില്ല.  കുമ്പള ടൗണിലും മറ്റും അലസമായി  വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. ഇത് വലിയ ഗതാഗത സ്തംഭനത്തിനും  പലപ്പോഴും കാരണമാകുന്നുണ്ട്. മംഗലാപുരത്തേക്ക് പോകുന്ന കേരള -കർണാടക കെഎസ്ആർടിസികളും സ്വകാര്യ ബസ്സുകളും ഒരുമിച്ച് ടൗണിൽ എത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.

ദേശീയപാതവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തികൾ മൂലവും രാത്രികാലങ്ങളിൽ വലിയ തോതിലുള്ള ഗതാഗത തടസനത്തിന് കാരണമാവുന്നുണ്ട്.

ഇവ പരിഹരിക്കാൻ അടിയന്തിരമായി കുമ്പള ടൗണിൽ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments