JHL

JHL


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ  രണ്ടാം ഫ്രീ ക്വാർട്ടർ അവസാന മത്സരങ്ങളിലെ ഒരു മത്സരത്തിന്റെ വിജയികളെ പ്രവചിച്ച പരേരി ഷോപ്പിംഗ് സെന്ററിലെ സ്കൈലർ കുമ്പള സൈൽസ്മാൻ ഇഖ്ബാൽ ബദിയടുക്ക  സമാനാർഹനായി. ഇരുന്നൂറോളം കൂപ്പണുകളിൽ ഒരു മത്സരത്തിന്റെ ഫലം കൃത്യമായി പ്രവചിച്ച 25 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇക്ബാൽ വിജയിയായത്.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ  വിജയിക്കുള്ള ഗ്ലാഡിയേറ്റർ, മുമ്മാസ് സ്പോൺസർ ചെയ്ത സമ്മാനം ഗ്ലാഡിയേറ്റർ ഷോപ്പ് ഉടമ മൻസൂർ പി കെ നഗർ സമ്മാനിച്ചു.റഫീഖ് ഫിദ, ഹാരിസ് മിസ്സ്‌ റോസ്, മഹമൂദ് സ്കൈലർ, ,എംഎ മൂസ മഹർ,കബീർ ലാ-ഡെക്കർ, ആസിഫ് ബുള്ളറ്റ്,അലി മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ അവസാന ദിവസത്തെ വിജയിക്കുള ഗ്ലാഡിയേറ്റർ-മുമ്മാസ് സ്പോൺസർ ചെയ്ത സമ്മാനം ഗ്ലാഡിയേറ്റർ ഉടമ മൻസൂർ പി കെ നഗർ ഇക്ബാലിന് സമ്മാനിക്കുന്നു.

No comments