JHL

JHL


 കുമ്പള. ജില്ലയിലെ വിവിധ ജനവാസ പ്രദേശങ്ങളിൽ അടിപ്പാതയ്ക്കായുള്ള മുറവിളികൾ ശക്തമാണ്. പല പ്രദേശങ്ങളിലും അനിശ്ചിതകാല സമരങ്ങളും, രാപ്പകൽ സമരങ്ങളും, പ്രതിഷേധ കൂട്ടായ്മകളും നടന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാകുമെന്ന ആശങ്കയാണ് ജനകീയ സമരങ്ങളിൽ പ്രകടമാവു ന്നത്. മുതിർന്ന പൗരന്മാരും,വിദ്യാർത്ഥി സമൂഹവുമാണ് കൂടുതലും ആശങ്ക പങ്കുവയ് ക്കുന്നത്. ഇവരുടെ ആശങ്ക അകറ്റാൻ ദേശീയപാത അധികൃതർക്കോ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർക്കോ കഴിയുന്നുമില്ല. പൊതുജനങ്ങളും ജനപ്രതിനിധികളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയുമില്ല. ഈ കാര്യത്തിൽ ഉദ്യോഗസ്ഥർ കൈമലർത്തുന്നതാണ് അടിപ്പാതയ്ക്കായുള്ള സമരങ്ങളിൽ വലിയ ജനപങ്കാളിത്തത്തിന് കാരണമാകുന്നത്.

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ തക്കവിധത്തിൽ നീളവും, വീതിയുമുള്ള കലുങ്കുകൾ  ദേശീയപാതയ്ക്ക് കുറുകെ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. കാലവർഷത്തിൽ മഴവെള്ളം ഒഴുകിപ്പോകാനാണ് കലുങ്കുകൾ നിർമ്മിക്കുന്നതെങ്കിലും  ഇതുവഴി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും നടന്നുപോകാൻ സാഹചര്യം ഒരുക്കുകയാണെങ്കിൽ ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. നിർമ്മിക്കുന്ന കലുങ്കുകൾ ഇതിനായി പ്രയോജനപ്പെടുത്തുന്ന തരത്തിൽ സംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലും അനുകൂല നിലപാടെടുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.

ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ കലുങ്കുകൾ പലയിടത്തും ഇത്തരത്തിൽ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം  സുരക്ഷിതത്വത്തിലാണ് ഇത് ചെയ്യുന്നത്. ഇതുപോലെ ദേശീയപാതയിലും ഇത്തരത്തിൽ കലുങ്കുകൾ പ്രയോജനപ്പെടുത്താനാകുമെന്ന് നാട്ടുകാർ കരുതുന്നു.

ഫോട്ടോ:ദേശീയപാതയിൽ വിവിധ പ്രദേശങ്ങളിൽ നിർമിക്കുന്ന കലുങ് നിർമ്മാണം.

No comments