കാസർകോട്: തൃക്കരിപ്പൂർ വയലോടിയിലെ യുവാവിൻ്റെ മരണം സദാചാര കൊലയെന്ന് പോലീസ്. വയലോടി സ്വദേശി പ്രിജേഷിൻ്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ് (22) , മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കുള്ള സഫ്വാൻ (25) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച 10 മണിയോടെയാണ് സംഘം പൊറോപ്പട്ടെ വയലിൽ വച്ച് തടഞ്ഞുവച്ച് മർദിച്ച് കൊലപ്പെടുത്തിയ ത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, എസ്.ഐമാരായ ശ്രീദാസ്, എസ്. ഐ സതീശന്‍, എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജേഷ്, രമേശന്‍, ദിലീഷ്, രതീഷ്, സുരേശന്‍ കാനം, ഷാജു, പൊലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ച് മുഖ്യ പ്രതികളെ പിടികൂടിയത്.
Post a Comment