JHL

JHL

ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ കൃഷ്ണ ഭട്ട് പാർട്ടി വിട്ടു. ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം


ബ​ദി​യ​ടു​ക്ക(True News 11 November 2020): സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ ഭ​ട്ട് കോ​ണ്‍​ഗ്ര​സ് വി​ടു​ന്നു. പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നു​ള്ള രാ​ജി​ക്ക​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നും ത​പാ​ല്‍ മാ​ര്‍​ഗം അ​യ​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഭാ​വി​പ​രി​പാ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കൃ​ഷ്ണ​ഭ​ട്ട് ബി​ജെ​പി​യി​ലേ​ക്ക് വ​ഴി​തേ​ടു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന.

അ​ശ​ര​ണ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വ​ന്തം ചെ​ല​വി​ല്‍ വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കി ശ്ര​ദ്ധേ​യ​നാ​യ സാ​യി​റാം ഭ​ട്ടി​ന്‍റെ മ​ക​നാ​യ കൃ​ഷ്ണ​ഭ​ട്ട് 15 വ​ര്‍​ഷ​ത്തോ​ള​മാ​യി ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.


നേ​ര​ത്തേ വൈ​സ് പ്ര​സി​ഡ​ന്‍റും പി​ന്നീ​ട് പ്ര​സി​ഡ​ന്‍റു​മാ​യി​രി​ക്കേ മു​സ്‌​ലീം ലീ​ഗു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ള്‍ യു​ഡി​എ​ഫി​ല്‍ വി​ള്ള​ലു​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. 2018 ല്‍ ​ബ​ദി​യ​ടു​ക്ക​യി​ല്‍ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കൃ​ഷ്ണ​ഭ​ട്ട് അ​ധ്യ​ക്ഷ​നാ​യ​തും യു​ഡി​എ​ഫി​ല്‍ വി​വാ​ദ​മാ​യി. ഇ​തി​നെ​തി​രേ ലീ​ഗി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നും പ​രാ​തി​ക​ളു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യെ ത​ന്നെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. 

എ​ന്നാ​ല്‍ പ​രി​പാ​ടി​യി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഭ​ട്ട് ത​യാ​റാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ല്‍ ലീ​ഗി​ന്‍റെ അ​മി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ലീ​ഗ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷ്ണ​ഭ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ട്ടി​യെ നി​ര​ന്ത​രം ലീ​ഗി​ന് അ​ടി​യ​റ​വ​യ്ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് കൃ​ഷ്ണ​ഭ​ട്ട് പ​റ​ഞ്ഞു. 

ഭാ​വി​പ​രി​പാ​ടി​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

എ​ന്നാ​ല്‍ കൃ​ഷ്ണ​ഭ​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​യി ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

No comments