JHL

JHL

കുഞ്ചത്തൂരിൽ വൻ വൈദ്യുതി മോഷണം. അനധികൃതമായി ഉപയോഗിച്ചത് അഞ്ചര ലക്ഷം രൂപയുടെ വൈദ്യുതി

 ഉപ്പള(True News 11 November 2020): കുഞ്ചത്തൂരിൽ വൻ വൈദ്യുതി മോഷണം. അനധികൃതമായി ഉപയോഗിച്ചത് അഞ്ചര ലക്ഷം രൂപയുടെ വൈദ്യുതി. മഞ്ചേശ്വരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കീഴിലെ കുഞ്ചത്തൂരിലെ സന്നിയഡ്കയിലെ മറിയുമ്മയുടെ വീട്ടില്‍ നിന്നാണ് അഞ്ചര ലക്ഷത്തോളം രൂപയുടെ വൈദ്യുതിമോഷണം പിടികൂടിയത്. കാസര്‍കോട് നിന്നെത്തിയ സ്‌കോഡിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ തൊട്ടടുത്ത് നിന്നും ദിവസങ്ങള്‍ക്ക് മുമ്പും വൈദ്യുതിമോഷണം പിടികൂടിയിരുന്നു. മഞ്ചേശ്വരം ഉപ്പള ഭാഗങ്ങളില്‍ നിരന്തരമായും വൈദ്യുതിമോഷണം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

No comments