JHL

JHL

കാസർകോട് - കന്യാകുമാരി സൈക്കിൾ റൈഡേർസിന് ഉജ്ജ്വല സ്വീകരണം

കാസർകോട്(True News 28th November 2020): കാസർകോട് മുതൽ കന്യാകുമാരി വരെ സൈക്കിൾ സവാരി നടത്തുന്ന അഞ്ച് മലപ്പുറം സ്വദേശികൾക്ക് സ്റ്റാർട്ടിംഗ് പോയിന്റിൽ ഉജ്ജ്വല സ്വീകരണം. ഡെയ്‌ലി റൈഡേഴ്സ് കാസർകോട് സൈക്കിൾ ക്ലബ്ബ് ആണ് ആതിഥേയത്വം വഹിച്ചത്. 

മലപ്പുറം സ്വദേശികളായ ഷാനിദ്, മുസവ്വിർ വി പി, ബാസിൽ, ത്വയ്യിബ്, നഷാദ് അഷ്റഫ് എന്നിവരാണ് 'മലിനീകരണം കുറക്കുക' എന്ന സന്ദേശം വെച്ച് കൊണ്ട് യാത്ര ആരംഭിച്ചത്. എല്ലാവരും കെ എൽ 10 പെഡല്ലേർസ്  അംഗങ്ങൾ ആണ്.

ഈ യാത്ര എല്ലാവർക്കും നല്ലൊരു സന്ദേശം കൈമാറട്ടെ എന്ന് ഡെയ്‌ലി റൈഡേഴ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. ഫൈസൽ പി എ പറഞ്ഞു. തലേ ദിവസം ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിലെ കല്ലുവളപ്പിൽ ഹോട്ടലിന് മുമ്പിൽ നടന്ന പരിപാടിയിൽ ക്ലബ് വൈസ് പ്രസിഡന്റുമാരായ ഷറഫ്, നിയാസ് ചട്ടഞ്ചാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈദ്, മജീദ്, തബ്ഷീർ കെ തുടങ്ങിയവർ സംബന്ധിച്ചു സുരക്ഷിതമായ യാത്ര ആശംസിച്ചു കൊണ്ട് അവരെ യാത്രയാക്കി

No comments