JHL

JHL

ഉപ്പളയിൽ സ്‌കൂട്ടർ മറിഞ്ഞ് പൊവ്വൽ സ്വദേശി മരിച്ചു

ഉപ്പള(True News 26 November 2020) : ഉപ്പള  ഹനഫി ബസാറിന് സമീപം  പാതയിൽ സ്‌കൂട്ടർ മറിഞ്ഞ്  യുവാവ് മരിച്ചു. സ്‌കൂട്ടറിൽ യാത്ര   ചെയ്യുകയായിരുന്ന പൗവൽ സ്വദേശി മസ്ഊദ് (24 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എൽ. 14 വൈ 4553 എന്ന സ്‌കൂട്ടർ ആണ് അപകടത്തിൽ പെട്ടത് .


No comments