JHL

JHL

വിസ്ഡം സ്റ്റുഡന്‍സ് ടീന്‍സ്‌പേഴ്‌സ് ത്രിദിന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം നവം. 27 മുതൽ

കാസറഗോഡ്(True News 8 November 2020): വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേഴ്‌സ് ത്രിദിന സമ്മേളനം നവംബര്‍ 27, 28, 29 തിയ്യതികളില്‍ ഓണ്‍ലൈനില്‍ നടക്കും. സമ്മേളനത്തിന്റെ ജില്ലാതല  പ്രഖ്യാപനം കാസറഗോഡ് മണ്ഡലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് നിര്‍വഹിച്ചു.വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റഹീസ് പട്ല, ജില്ലാ വൈസ് പ്രസിഡണ്ട് ഷഹബാസ് തളങ്കര എന്നിവർ സംസാരിച്ചു. റുവൈസ് നെല്ലിക്കുന്ന്, അഹമ്മദ് അലി പുത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. 


സമ്മേളനത്തോട് അനുബന്ധിച്ച് ഗ്യാലപ് ഇന്റര്‍ സ്‌കൂള്‍ ക്വിസ് കോമ്പറ്റീഷന്‍, ജില്ലാതല സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം, ഗേള്‍സ് ഗാതറിങ്ങ്, നേതൃസംഗമം, സന്ദേശ ദിനം, മണ്ഡലം തലങ്ങളില്‍ എന്‍ലൈവ് ടീന്‍സ് മീറ്റ്, സമര്‍പ്പണം ശാഖ വിദ്യാര്‍ത്ഥി സംഗമം എന്നിവ സംഘടിപ്പിക്കും.


https://teenspace.wisdomislam.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 8921254263 എന്ന നമ്പറില്‍ വിളിച്ചോ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാം.

No comments