JHL

JHL

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കുമ്പള(True News 9 November 2020): ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ് എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സർഫ്രാസ് കുമ്പളായാണ് കുമ്പള എസ്‌ഡിപിഐ  പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ആരിക്കാടി കുമ്പോൽ ഒന്നാം വാർഡിലെയും പതിനാലാം വാർഡായ പെർവാഡിലെയും സ്ഥാനാര്ഥികളെയുമാണ് ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ആരിക്കാടി കുമ്പോൽ വാർഡിൽ സാമൂഹ്യ പ്രവർത്തകൻ അൻവർ ആരിക്കാടിയും പെർവാഡ് പതിനാലാം വാർഡിൽ മുസമ്മിൽ പെർവാടിനെയുമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് .വിവേചനമില്ലാത്ത വികസനത്തിന് എസ്‌ഡിപിഐ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് ഇലെക്ഷനെ നേരിടുക എന്നാണ് എസ്‌ഡിപിഐ നേതാക്കൾ അറിയിചു.സെക്രട്ടറി നൗഷാദ് കുമ്പള സ്വാഗതം പറഞ്ഞ യോഗത്തിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുബാറക് , മണ്ഡലം കമ്മിറ്റി അംഗം മൻസൂർ എന്നിവർ സംബന്ധിചു

No comments