JHL

JHL

കാഞ്ഞങ്ങാട്ടെ ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം : പരിക്കേറ്റ സി പി എം എൽ സി സെക്രട്ടറിയെ നേതാക്കൾ സന്ദർശിച്ചു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് പ​രി​ക്ക്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വൈ​ശാ​ഖി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പരിക്കേറ്റ സി പി എം എൽ സി സെക്രട്ടറിയെ പി കരുണാകരൻ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചു.


ഒ​രാ​ഴ്ച മു​ന്‍​പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് വൈ​ശാ​ഖ്. വൈ​ശാ​ഖി​നെ ആ​ക്ര​മി​ച്ച​തോ​ടെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ര്‍ ക​ത്തി​കൊ​ണ്ട് ഇ​യാ​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു.
ക​ത്തി ത​ട​ഞ്ഞ സു​കു​മാ​ര​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പാ​ര്‍​ട്ടി​ക​ളി​ലെ​യും അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

No comments