JHL

JHL

കുമ്പള പഞ്ചായത്ത് "മാഷ് ടീം" ഒരുക്കിയ തെരഞ്ഞെടുപ്പ് ഡോക്യുമെന്ററി കാസറഗോഡ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു.

കുമ്പള(True News 22 November 2020): കോവിഡ്  സാഹചര്യത്തിൽ നമ്മിലേക്ക് സമാഗതമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊതുജനങ്ങളും സ്ഥാനാർഥികളും പാലിക്കേണ്ട  മുൻകരുതലുകളെ കുറിച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ദീപേഷ് പി ടി യുടെ നേതൃത്വത്തിൽ  മാഷ് ടീം ഒരുക്കിയ  ബോധവൽക്കരണ ഡോക്യുമെൻററി കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പ്രകാശനം ചെയ്തു.

ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രകാശനം നിർവഹിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാനാർത്ഥികൾ ഭവനസന്ദർശനം നടത്തുമ്പോൾ  സ്ഥാനാർഥിയുൾപ്പടെ  പരമാവധി അഞ്ചു പേർ മാത്രമേ പോകാവൂ എന്നും പ്രചരണ സമയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും പ്രചരണത്തിനായി  സാമൂഹ്യ മാധ്യമങ്ങളെ കൂടുതൽ ആശ്രയിക്കണമെന്നും ഡോക്യുമെൻററി പറയുന്നു. പ്രചരണത്തിനായി വീടുകളിൽ എത്തുമ്പോൾ സ്ഥാനാർത്ഥികൾ ഹസ്തദാനമോ ആലിംഗനമോ നൽകരുതെന്നും ചായ സൽക്കാരങ്ങൾക്കായി വീടുകളിൽ പ്രവേശിക്കരുതെന്നും വീടുകളിലെ കുഞ്ഞുങ്ങളെ എടുക്കരുതെന്നും ഉണർത്തുന്നു. 


പൊതു ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിനായി ബൂത്തിൽ എത്തിക്കഴിഞ്ഞാൽ പാലിക്കേണ്ട പ്രവർത്തികളെ കുറിച്ചും  ഡോക്യുമെൻററി ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.

വീഡിയോ ലിങ്ക് ;

https://youtu.be/PHLxTiB3rYM 

No comments