JHL

JHL

സ്വർണ്ണ വേട്ട: കണ്ണൂരിലും കരിപ്പൂരിലുമായി അഞ്ച് കാസർകോട് സ്വദേശികൾ പിടിയിൽ

കാസര്‍കോട്‌(True News 6 November 2020): സ്വര്‍ണ്ണവും നിരോധിത സിഗരറ്റുമായി കാസര്‍കോട്‌ ജില്ലക്കാരായ അഞ്ചുപേര്‍ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ പിടിയിലായി.32 ലക്ഷത്തില്‍പരം രൂപ വിലവരുന്ന 624 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള, ചേരൂരിലെ മിസ്‌രിയ മന്‍സിലില്‍ സല്‍മാന്‍ ഫാരിസ്‌ എന്നിവർ കണ്ണൂര്‍ വിമാനത്താവളത്തിലാണ്‌ കസ്റ്റംസിന്റെ പിടിയിലായത്‌. സ്വര്‍ണ്ണം കട്ടയാക്കിയാണ്‌ കടത്താൻ ശ്രമിച്ചത്‌. ചെര്‍ക്കള, തെക്കിലിലെ മജീദ്‌ അബ്‌ദുള്‍ ഖാദറിനെ 175 ഗ്രാം സ്വര്‍ണ്ണവുമായും 5000 നിരോധിത സിഗരറ്റുകളുമായും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. മുളിയാറിലെ മുഹമ്മദ്‌ ഫൈസലിനെ വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 215 ഗ്രാം സ്വര്‍ണ്ണവും 6000 സിഗരറ്റുകളുമായാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഷാര്‍ജയില്‍ നിന്ന്‌ എത്തിയ കാസര്‍കോട്ടെ ആരിഫിനെ 232 ഗ്രാം സ്വര്‍ണ്ണവുമായും പെരിയയിലെ അബ്ബാസ്‌ അറഫാത്തിനെ 198 ഗ്രാം സ്വര്‍ണ്ണവുമായും കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റ്‌ ചെയ്‌തു.

No comments