JHL

JHL

ചെങ്കളയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

കാസര്‍കോട്(True News 14 November 2020): ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. നെല്ലിക്കട്ട, ചെര്‍ക്കള ടൗണ്‍, ആലംപാടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. ആലംപാടിയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചു. നെല്ലിക്കട്ടയിലെയും ചെര്‍ക്കളയിലെയും മൂന്ന് ഹോട്ടലുകള്‍ക്ക് ശുചിത്വം ഉറപ്പുവരുത്തുന്നതിന് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. ഓരോ 28 ദിവസം കൂടുമ്പോഴും ഹോട്ടല്‍ജീവനക്കാര്‍ നിര്‍ബന്ധമായും കോവിഡ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകണമെന്നും പരിശോധനാഫലം ഹോട്ടലുകളില്‍ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാസിഫ്, കൃഷ്ണപ്രസാദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആശാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


No comments