JHL

JHL

കുമ്പളയിലെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള(True News 15 November 2020): കുമ്പളയിലെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള കൊളങ്കര കോംപ്ലക്സിനു കിഴക്ക് മാർക്കറ്റിലേക്കുള്ള ഇടവഴിയിൽ തുണിക്കച്ചവടം നടത്തുന്ന പോരാലിലെ അന്താവു എന്ന അബ്ദുൽ റഹ്മാൻ ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി കടയടച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. പിന്നീട് നെഞ്ചു വേദന അനുഭവപ്പെടുകയും രാത്രി പന്ത്രണ്ടു മണിയോടെ മരണപ്പെടുകയുമായിരുന്നു. വർഷങ്ങളായി വ്യാപാര സ്ഥാപനം നടത്തി വരുന്ന അബ്ദുൽ റഹിമാന്റെ വിയോഗം കുമ്പളയിലെ വ്യാപാരികളെയും നാട്ടുകാരെയും ദുഖിതരാക്കി.

No comments