JHL

JHL

മാറി കയറേണ്ടത് മൂന്ന് ബസ്സുകൾ: വിദ്യാർത്ഥികൾക്ക് ദുരിതം, മംഗളൂരു - കാസർഗോഡ് കെ എസ് ആർ ടി സി ബസ് സർവീസ് പുന:സ്ഥാപിക്കണം-മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(True News 8 November 2020): യാത്രാ ദുരിതം നേരിടുന്ന മംഗളൂരു-കാസറഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


 കാസർഗോഡ് നിന്നും മംഗളൂരിലേക്ക് സ്വകാര്യ കോളേജുകളിലേക്കും, ജോലിക്കും പോകുന്ന നിരവധി വിദ്യാർഥികൾ അടക്കമുള്ളവരാണ് നേരിട്ട് ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രാ ദുരിതമനുഭവിക്കുന്നത്. മംഗ്ളൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് പഠനത്തിനും, ജോലിക്കും  പോകാൻ മൂന്നോളം ബസ്സുകളാണ് യാത്രക്കാർ മാറി കയറേണ്ടി വരുന്നത്. ഇത് സമയ നഷ്ടത്തിനും, അധിക ചാർജിനും  ഇടയാക്കുന്നു. നിലവിൽ കാസർഗോഡ് നിന്ന് കെ.എസ്.ആർ.ടി.സി ബസ് തലപ്പാടി വരെ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ.

 പ്രശ്നപരിഹാരത്തിന് കാസർഗോഡ് -മംഗളൂരു ജില്ലാ ഭരണാധികാരികൾ ഇടപെട്ടു എത്രയും പെട്ടെന്ന് കെ എസ് ആർ ടി സി ബസ്സുകൾ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി ഭാരവാഹികളുടെ  യോഗം ആവശ്യപ്പെട്ടു.


പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു, ടി കെ ജാഫർ, എം എം റഹ്മാൻ, വിജയകുമാർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

No comments