JHL

JHL

പോസ്റ്റ് ഓഫീസിന്റെ സ്ഥലത്തിന് കോടതി ഉത്തരവ് പ്രകാരം വേലി; കുമ്പളയിൽ മീൻ മാർക്കറ്റിലേക്കും പതിനഞ്ചോളം കടകളിലേക്കും ഉള്ള വഴികൾ അടഞ്ഞു.

 കുമ്പള(True News 13 november 2020): പോസ്റ്റ് ഓഫീസിന്റെ സ്ഥലത്തിന് കോടതി ഉത്തരവ് പ്രകാരം കമ്പിവേലി നിർമ്മിച്ചതിനെത്തുടർന്ന് കുമ്പളയിൽ മീൻ മാർക്കറ്റിലേക്കും പതിനഞ്ചോളം കടകളിലേക്കും ഉള്ള വഴികൾ അടഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കേന്ദ്ര സർക്കാരിനു കീഴിലുള്ള തപാൽ വകുപ്പിന്റെ ഇരുപതു സെന്റ് സ്ഥലം വേലി കെട്ടി സംരക്ഷിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവുമായി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മീൻ വിൽപനക്കാരെയും മറ്റും ഒഴിപ്പിച്ച് കരിങ്കൽ തൂണുകളും മുള്ളു കമ്പികളും ഉപയോഗിച്ച് വേലി കെട്ടുകയായിരുന്നു.

          ഇതോടെ കുമ്പള മാർക്കറ്റിലേക്കും ഇതിനോട് ചേർന്നു നിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ഛയത്തിലേക്കുമുള്ള വഴികൾ മുഴുവനായും അടഞ്ഞു. മൂന്ന് കോഴിക്കടകൾ നാല് പച്ചക്കറിക്കടകൾ, രണ്ട് ഇറച്ചി വിൽപന കടകൾ, ഒരു ബേക്കറി, ഹോട്ടൽ, പലചരക്കുകട, ചായപ്പൊടിക്കട തുടങ്ങി പതിനഞ്ചിലധികം കടകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. 

        തപാൽ വക സ്ഥലവുമായി ബന്ധപ്പെട്ട് വർഷങ്ങളായി കെട്ടിട ഉടമ നൽകിയ പരാതിയെത്തുടർന്ന് കേസ് നിലനിൽക്കുന്നുണ്ട്. ഒരു വർഷം മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി വേലി കെട്ടാനുള്ള അധികൃതരുടെ ശ്രമം കോടതിയിൽ കേസ് നിലനിൽക്കുന്നതായി കാണിച്ച് തടഞ്ഞിരുന്നു.

    ടൗണിൽ നിന്നും കുമ്പള പൊലീസ് സ്റ്റേഷൻ, ഹയർ സെക്കന്ററി സ്കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിയാ പ്പീസ്, മൃഗാശുപത്രി തുടങ്ങിയ സംരംഭങ്ങളിലേക്കുള്ള കുറുക്കു വഴിയും ഇല്ലതായി.

No comments