JHL

JHL

കോട്ടക്കുന്ന് അഹ്മദ് ഹാജി മരണപ്പെട്ടു.

മൊഗ്രാൽ പുത്തൂർ(True News 17 November 2020) : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ പൗര പ്രമുഖനും പഴയകാല ഫാക്ട് ഡീലറുമായ   അഹമ്മദ്  ഹാജി  കോട്ടക്കുന്ന് (88) മരണപെട്ടു.

വാർധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ മൂന്ന് വർഷത്തോളമായി കിടപ്പിലായിരുന്നു.

മൊഗ്രാൽ പുത്തൂർ- കോട്ടക്കുന്ന് റോഡ്  നിർമാണത്തിൽ  നിർണായക പങ്ക്  വഹിച്ചിട്ടുണ്ട്.കോട്ടക്കുന്ന് ജമാഅത്തിൻ്റെ ജനറൽ  സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് കാലം പ്രവർത്തിച്ചിട്ടുണ്ട്.കടവത്ത് ബദ്രിയ സോ മില്ല്  ഉടമസ്ഥനായിരുന്നു.

ബീഫാത്തിമയാണ് ഭാര്യ.

 അബ്ദുള്ള ഷരീഫ്  (ദുബായ് ),  അബ്ദുൽ  ജലീൽ, അബ്ദുൽ  ലത്തീഫ് ( ഫാക്ട് ഡീലർ ) നാസർ, അനീസ്, സഫിയ,ഹഫ്സ, റംല എന്നിവർ  മക്കളാണ്.

ടി കെ  താഹിർ (കടവത്ത്  ട്രേഡേഴ്സ് ),  അഷ്‌റഫ്‌  പള്ളത്തൂർ, അഷ്‌റഫ്‌  ആദൂർ, സുഹ്റ  കമ്പാർ, നസീമ മുഗു, ആയിഷ  ഉളുവാർ, റസീന  നെല്ലിക്കട്ട, റഫ്സാന പെർള  എന്നിവർ  മരുമക്കൾ  ആണ് 

ബീഫാത്തിമ  സഹോദരിയാണ്.

കോട്ടക്കുന്ന് ജുമാമസ്ജിദിൽ കബറടക്കും.

No comments