JHL

JHL

കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരം ഭരണ ഭാഷാ വികസന സമിതി മലയാള സെമിനാർ സംഘടിപ്പിച്ചു


ഉപ്പള(True News 2 November 2020):  സപ്ത ഭാഷാ സംഗമ ഭൂമി ആയ മഞ്ചേശ്വരത്ത് കേരളപ്പിറവി ദിനത്തിൽ മലയാള സെമിനാർ സംഘടിപ്പിച്ചു. കൊവിഡ് നിയമങ്ങൾ പാലിച്ച് കെ എസ് ടി എ ഭവനിൽ നടന്ന സെമിനാർ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. ഭരണ ഭാഷാ വികസന സമിതി പ്രസിഡന്റ് എം കെ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.  അഡീഷണൽ എഡ്യൂക്കേഷൻ ഓഫീസർ ദിനേശൻ എസ് എസ് എൽ സി വിജയികൾക്ക് ഉപഹാരം നൽകി. കുട്ടിയാനം മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കേരളം പിറന്നു 64 വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ പഞ്ചായത്തായ വോർക്കാടിയിൽ മലയാള വിദ്യാലയം ഇല്ലാത്തതിൽ വിതുമ്പുന്ന വാക്കുകളിൽ കെബീർ അബ്ബ പരിതപിച്ചു.സെക്രട്ടറി വിനായകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

No comments