JHL

JHL

എം എസ് എഫ് വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥ പര്യടനം തുടങ്ങി

കാസർകോട് (True News 3 November 2020): "മലബാർ ജില്ലകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക , മുന്നോക്ക സംവരണം ഇടതു സർക്കാരിന്റെ വഞ്ചന" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥ മുന്നേറുന്നു.എം എസ് എഫ്  ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ നയിക്കുന്ന ജാഥ തിങ്കളാഴ്ച മഞ്ചേശ്വരം മണ്ഡലം പര്യവസാനിപ്പിച്ചു. ചൊവ്വാഴ്ച കാസർകോട് മണ്ഡലത്തിൽ ജാഥ തുടരുന്നു. വൈസ് പ്രസിഡന്റ് സഹദ് അംഗഡിമുഗർ ഉപനായകനായി ജാഥയിൽ ഉണ്ട്. കാസർകോഡ് വെച്ചു മുന്നോക്ക സംവരണത്തിനെതിരെ വിവിധ സംഘടനകൾ ഐക്യദാർഢ്യം അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു 

No comments