JHL

JHL

കുമ്പള പോലീസ് സ്റ്റേഷൻ എസ് ഐ കെ.പി.വി. രാജീവന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

കുമ്പള(True News 3 November 2020): സ്തുത്യർഹമായ ജനമൈത്രി പ്രവർത്തനത്തിനും, ഇതര പ്രവർത്തനങ്ങൾക്കും കുമ്പള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറിന്  സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചു. KPOA ജില്ലാ സെക്രട്ടറി കൂടി ആയ കെ.പി.വി.രാജീവന് സാമൂഹ്യ  ഇടപെടലുകൾ, പ്രളയാനന്തര പ്രവർത്തനങ്ങൾ, രക്ത ദാന സേവനങ്ങൾ എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരത്തിന് അർഹനായത്. ഇതോടെ കുമ്പള പോലീസ് സ്റ്റേഷൻ കൂടുതൽ തിളക്കമുള്ളതായി. കഴിഞ്ഞ ആഴ്ചയാണ് സിവിൽ പോലീസ് ഓഫീസർ ആയ മഹേന്ദ്രന് മുഖ്യ മന്ത്രിയുടെ മെഡൽ ലഭിച്ചത്. 

No comments