ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹനായ കുമ്പള എസ് ഐ പി വി രാജീവനെ കുമ്പള കൂട്ടായ്മ അനുമോദിച്ചു
കുമ്പള(True News 6 November 2020): ജനമൈത്രി പ്രപർത്തനങ്ങൾക്കും പൊതു രംഗത്തുള്ള സജീവ സാനിധ്യത്തിനും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധവൽകരണ പരിപാടികളും സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികൾ ഏറ്റെടുത്ത് നടത്തുക വഴി സ്തുത്യർഹ സേവനത്തിനുള്ള ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കിയ കുമ്പള എസ് ഐ പി വി രാജീവനെ കുമ്പള കൂട്ടായ്മ അനുമോദിച്ചു ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് പ്രിസിഡണ്ട് കെ എൽ പുണ്ഡരീകാക്ഷ ഉത്ഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുകേഷ് ഭണ്ഡാരി, സുധാകര കാമത്ത്, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, അബ്ദുൽ കാദർ, അബ്ദുല്ല ചെർക്കള സംസാരിച്ചു നിസാർ ആരിക്കാടി സ്വാഗതവും പി വി രാജീവൻ സ്വീകരണത്തിന് നന്ദിയും പറഞ്ഞു
Post a Comment