JHL

JHL

സീതാംഗോളി സ്വദേശിയായ സ്റ്റുഡിയോ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

 സീതാംഗോളി(True News 6 November 2020): സ്റ്റുഡിയോ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ബേള ചൗക്കാറുഗുത്തുവിലെ നാരായണറൈയുടെ മകന്‍ പ്രദീപ്‌ റൈ (38) യാണ്‌ ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്‌. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാസര്‍കോട്‌ കോട്ടക്കണ്ണിയിലെ ഒരു സ്റ്റുഡിയോ ജീവനക്കാരനാണ്‌. പ്രദീപ് റൈ യുടെ മരണത്തിൽ കാസർകോഡ് ഡിസൈനേഴ്സ് കൂട്ടായ്മ്മ അനുശോചനം രേഖപ്പെടുത്തി. മാതാവ്‌: കമല റൈ. സഹോദരങ്ങള്‍: ജയദീപ്‌, മുരളിറൈ, ലക്ഷ്‌മി. അഞ്ചു വര്‍ഷമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു.

No comments