JHL

JHL

കോവിഡാശുപത്രി : ഒപ്പുമരചോട്ടിൽ ജനകീയ സമരം

കാസർകോട്(True News 3 November 2020): ജില്ലാ ആശുപത്രി പുന:സ്ഥാപിക്കണമെന്നും  തെക്കിൽ കോവിഡാശുപത്രി  വിദഗ്ധ ചികിത്സ ലഭിക്കാൻ സജ്ജമാക്കിക്കൊണ്ട് പ്രവർത്തനം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് കാസറഗോഡ് ഒപ്പുമരചോട്ടിൽ ജനകീയ സമരം ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ ഫാദർ ജോസ് ഉദ്ഘാടനം ചെയ്തു. 

ജമീല ഉളയത്തടുക്ക, അഡ്വ: വിജയൻ കോടോത്ത്, ഗീതമ്മ നീലേശ്വരം, പ്രൊഫ: ടി.എം. സുരേന്ദ്രനാഥ്, താജുദീൻ പടിഞ്ഞാറ്, ഷെറീഫ് ചെമ്പരിക്ക, സലീം.എം. മിസിരിയ ചെങ്കള, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.


No comments