JHL

JHL

ഇടിമിന്നലോട് കൂടിയ കാറ്റും മഴയും: കുമ്പള ആരിക്കാടിയിൽ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു


കുമ്പള(True News 5 November 2020): കുമ്പളയിൽ ഇടിമിന്നലോട് കൂടിയുള്ള കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ആരിക്കാടി കളത്തൂർ റോഡിൽ സലഫി മസ്ജിദിന്റെ അടുത്താണ് റോഡിലേക്ക് മരം കടപുഴകി വീണത്. പ്രദേശത്ത് വ്യാഴാഴ്ച രാത്രി ആണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. 

കുമ്പള കോട്ട ഭാഗത്ത് ടിപ്പു നഗറിൽ ഇലക്ട്രിക് കമ്പി പൊട്ടി വീണിട്ടുണ്ട്. നാട്ടുകാർ ചേർന്ന് മരം റോട്ടിൽ നിന്ന് മാറ്റുകയായിരുന്നു



No comments