JHL

JHL

കുമ്പള പഞ്ചായത്ത് 19 ആം വാർഡിൽ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി യുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ(TrueNews: തദ്ദേശ തെരഞ്ഞെടുപ്പിൽ കുമ്പള പഞ്ചായത്ത് 19ആം വാർഡായ കൊപ്പളം  വാർഡിൽ വെൽഫെയർ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണക്കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.  ഫൗസിയ സിദ്ദിഖ് ആണ് കുട ചിഹ്നത്തിൽ മക്സരിക്കുന്നത്. മറ്റു കക്ഷികളുടെ സ്ഥാനാർഥി നിർണയം തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരുന്നു. അന്തിമ നാമനിർദ്ദേശപ്പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം നിർവഹിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭവന സന്ദർശനം നടക്കുന്നുണ്ട്.  ഓഫീസ് ഉദ്ഘാടന പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ , മന്ധലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, 19 വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഇസ്മായിൽ മൂസ, സോഷ്യൽ മീഡിയ കൺവീനർ തബ്ഷീർ കമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments