JHL

JHL

എം എസ് എഫ് വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥക്ക് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം

കാസർകോട്(True News 3 November  2020): മലബാർ ജില്ലകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,മുന്നോക്ക സംവരണം ഇടത് സർക്കാറിന്റെ വഞ്ചനക്കെതിരെ 

എം എസ് എഫ്‌ കാസർകോട് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഐക്യദാർഡ്യം.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ് ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി അഭിവാദ്യം ചെയ്തു.

ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി യുസുഫ് ചെമ്പിരിക്ക, വൈസ് പ്രസിഡന്റ് റാഷിദ് മുഹ്യുദ്ദീൻ, സെക്രട്ടറി ഷഹബാസ് കോളിയാട് എന്നിവർ ചേർന്ന് മേൽപറമ്പിൽ മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ട് ഐക്യദാർഢ്യം അറിയിച്ചു. മുന്നോക്ക സംവരണം പിൻവലിക്കുന്നത് വരെ പോരാട്ട വീഥിയിൽ ഉണ്ടാവുമെന്ന് അവർ അറിയിച്ചു.

No comments