JHL

JHL

മഞ്ചേശ്വരം എം എൽ എ എംസി ഖമറുദ്ദീന് നേരെ സിപിഎം കരിങ്കൊടി പ്രയോഗം


പുത്തിഗെ(True News 5 November 2020) :മഞ്ചേശ്വരം  എം എൽ എ എംസി ഖമറുദ്ദീന് നേരെ സി പി എം കരിങ്കൊടി പ്രയോഗം. പുത്തിഗെ പഞ്ചായത്തിലെ അണ്ണാടിപ്പള്ളം ജലസംരക്ഷണ പദ്ധതി ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകുന്ന സമയത്ത് സിപിഐ(എം) പുത്തിഗെ ലോക്കൽ കമ്മിറ്റി അംഗം സന്തോഷ്‌ കുമാർ, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹക്കീം കുമ്പള എന്നിവരുടെ നേതൃത്വത്തിൽ ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതിയും എംഎൽഎയുമായ ഖമറുദ്ദീനെതിരെ കരിങ്കൊടി കാണിച്ചു.

പ്രധിഷേധം തടഞ്ഞ പോലീസുകാർ ബൈക്കിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരനെ മർദിച്ചതിനെ തുടർന്ന് കുറച്ചു സമയം സംഘർഷ ഭരിതമായി. പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തുടങ്ങിയവർ ഇടപെട്ട് പരിഹരിച്ചു.

No comments