JHL

JHL

ബന്തിയോട് വെടിവെപ്പ് കേസ്: പോലീസ് ജീപ്പിനെ ഇടിച്ചു രക്ഷപ്പെട്ട യുവാവ് പിടിയിൽ

ഉപ്പള(True News 9 November 2020): ബന്ദിയോട് അട്ക്ക വെടിവെപ്പ് കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്കയിലെ സമദാനി (28) യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പോലീസ് വളഞ്ഞപ്പോള്‍ ഇയാള്‍ പോലീസ് ജീപ്പിന് വാഹനം ഇടിച്ച് രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള സിഐ പ്രമോദ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐമാര്‍ ബാലകൃഷ്ണന്‍, നാരായണന്‍, പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഓസ്റ്റിന്‍, സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സമദാനി. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, പിടിച്ചു പറി, കഞ്ചാവ് കേസുകളാണിവ. വെടിവെപ്പ് കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡിവൈഎസ്പി പറഞ്ഞു.

No comments