മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ലീഗ് കോട്ടയിൽ വിജയപ്രതീക്ഷയിൽ സ്വതന്ത്രസ്ഥാനാർത്ഥികൾ
മൊഗ്രാൽ പുത്തൂർ(True News 26 November 2020): മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടക്കുന്ന പതിനഞ്ചാം വാർഡിൽ വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ, വർഷങ്ങളായി മുസ്ലിം ലീഗിന്റെ കോട്ട എന്നറിയപ്പെടുന്ന വാർഡിൽ ലീഗിനെതിരെ മൽസരിച്ചവരെല്ലാം നൂറിൽ താഴെമാത്രം വോട്ടുകൾ മാത്രമാണ് നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിയിൽ മത്സരിച്ച മറിയംബി ടീച്ചർ മൂന്നൂറിൽ പരം വോട്ടുകൾ നേടിയിരുന്നു.
ടീച്ചറുടെ ഭർത്താവും പ്രമുഖ ഫുട്ബാൾ കളിക്കാരനുമായ മൊയ്‌ദീൻ പാദാർ ഇപ്രാവശ്യം ഫുട്ബോൾ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. അതേ സമയം മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു ഖത്തർ കെ എം സി സി നേതാവും സാമൂഹിക പ്രവർത്തകനുമായ ബാവ ഹാജി വിമതനായും മത്സര രംഗത്തുണ്ട്. ലീഗിനെതിരെ കടുത്ത മത്സരം കാഴ്ച്ച വെക്കുമെന്നാണ് ഭാവ ഹാജി കരുതുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് പ്രവർത്തകൻ ഡി എം നൗഫലും മത്സരിക്കുന്നു. ഇപ്രാവശ്യം ലീഗ് കോട്ടയായ പതിനഞ്ചാം വാർഡിൽ കടുത്ത ത്രികോണ മത്സരമായിരിക്കുമെന്ന് നാട്ടുകാർ വിലയിരുത്തുന്നു.
Post a Comment