JHL

JHL

തിങ്കളാഴ്ച മുതൽ മംഗളുരുവിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് പുനരാരംഭിക്കും

കുമ്പള(True News 14 November 2020): കൊവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങൾക്കു മുമ്പ് നിർത്തിവച്ച മംഗളൂരുവിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിരവധി വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്.

സർക്കാരിന്റെ പ്രധാനപ്പെട്ട അന്തർസംസ്ഥാന പാതയാണ് കാസറകോട് മംഗളുരു ദേശിയ പാത. കെ എസ് ആർ ടി സി ക്ക് മംഗളുരു സർവീസ് മാസങ്ങളോളം മുടങ്ങിയതോടെ സർക്കാരിന്  വലിയ നഷ്ടമുണ്ടാക്കി. യാത്രക്കാർ തലപ്പടിയിൽ നിന്ന് മറ്റു ബസ്സുകളെ ആശ്രയിച്ചാണ് മംഗളൂരുവിൽ എത്തിയിരുന്നത്. അതിനാണ് തിങ്കളാഴ്ച മുതൽ അറുതി വരുന്നത്. 

എന്നാൽ കർണാടകയിലെ സുള്ളിയ, പുത്തൂർ എന്നവിടങ്ങളിലേക്ക് യാത്രാനുമതി ബന്ധപെട്ടു തീരുമാനം അറിയിച്ചിട്ടില്ല. 

 Available at VM Electricals

No comments