JHL

JHL

മഞ്ചേശ്വരത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം(True news 7 November 2020): മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുഞ്ചത്തൂര്‍ പദവില്‍ റോഡരികിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക ഗതക സ്വദേശി ഹനുമന്തയാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം പുറം ലോകമറിയുന്നത്. മൃതദേഹത്തിനു സമീപമായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ അപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. വാഹന അപകടത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ഹനുമന്തന്റെ ദേഹത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. മംഗളൂരു കോടിയില്‍ ബൈല്‍ വിശാല്‍ നഴ്സിംഗ് ഹോം ക്യാന്റീനില്‍ ജീവനക്കാരനാണ് ഹനുമന്ത. കുടുംബസമേതം തലപ്പാടിയിലാണ് താമസം.
മഞ്ചേശ്വരം എസ് ഐ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments