JHL

JHL

ഉളുവാറിലെ മുസ്ലിം ലീഗ് മുൻ ശാഖ പ്രസിഡന്റ് മുഹമ്മദ് അറബി സി പി എമ്മിൽ ചേർന്നു

കുമ്പള(True News 25 November 2020):  മുസ്ലിം ലീഗ് പുറത്താക്കിയ പാർട്ടിയുടെ ഉളുവാർ വാർഡ്‌ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അറബി സി പി എമ്മിൽ ചേർന്നു. ചൊവ്വാഴ്ച കുമ്പളയിൽ നടന്ന യോഗത്തിൽ വച്ച് സി പി എം ജില്ല സെക്രട്ടറിയംഗം വി പി പി മുസ്തഫ ഷാളണിയിച്ച് സ്വീകരിച്ചു. 

     മുസ്ലിം ലീഗിന്റെ ബി ജെ പിയുമായുള്ള രഹസ്യ ബന്ധത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും രാജി വച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സി കെ സുബൈർ, കെ.കെ അബ്ദുദുല്ലക്കുഞ്ഞി, സിദ്ദീഖ് അലി മൊഗ്രാൽ, അഹ്മദ് അലി, നാരായണൻ നാരായണമംഗലം, താജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments