JHL

JHL

നിർധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി

മൊഗ്രാൽ(True News 4 November 2020): മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ 8ആം ക്ലാസ് വിദ്യാർത്ഥി ഇത് വരെയായി ഓൺലൈൻ  ക്ലാസ്സിൽ പങ്കെടുത്തിട്ടില്ലെന്നു ക്ലാസ്സ്‌ ടീച്ചർ  രക്ഷാകർതൃ യോഗത്തിൽ അറിയിച്ചതിനെ തുടർന്ന് മൊഗ്രാൽ ദേശീയവേദി മൊബൈൽ ഫോൺ ഏർപ്പാടാക്കി.

കുട്ടിയെ കുറിച്ച് ദേശീയവേദി അംഗം സ്കൂൾ അധികൃതരോട് വിവരം അറിയുകയും, ദേശീയവേദിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്നായിരുന്നു ദേശീയവേദിയുടെ ഒരു ഗൾഫ് പ്രധിനിധി ഉടൻ തന്നെ ആ കുട്ടിക്ക് ഓൺലൈൻ പഠനത്തിന്നായി മൊബൈൽ ഫോൺ ലഭ്യമാക്കി ദേശീയവേദി ഭാരവാഹികളെ ഏല്പിച്ചു. 

         മൊബൈൽ ഫോൺ, സ്കൂൾ സീനിയർ അസിസ്റ്റന്റ് രാജേഷ് മാഷിന് കുട്ടിയുടെ വീട്ടിൽ വെച്ചു ദേശീയവേദി ഭാരവാഹികൾ കൈമാറി. രാജേഷ് മാസ്റ്റർ മൊബൈൽ ഫോൺ കുട്ടിയെ ഏൽപ്പിക്കുകയും പഠിക്കാൻ മിടുക്കനായ ആ കുട്ടിയോട് നാളെ മുതൽ തന്നെ ഓൺലൈൻ പഠനത്തിൽ പങ്കെടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. 

വീട്ടിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് അദ്ധ്യാപകർ മേൽനോട്ടം വഹിക്കുമെങ്കിൽ മൊഗ്രാൽ ദേശീയവേദി ഓഫീസിൽ പഠന സൗകര്യം ഒരുക്കിക്കൊടുക്കാമെന്ന് വേദി ഭാരവാഹികൾ അറിയിക്കുകയും ചെയ്‌തു.

No comments