JHL

JHL

കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

മംഗല്‍പ്പാടി(True News 14 November 2020): കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. മംഗല്‍പ്പാടി പഞ്ചായത്തിലെ കുബണൂരില്‍ താമസിക്കുന്ന രാജേഷ(40) ആണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. പഞ്ചായത്ത് മെമ്പര്‍ ബാബുവിന്റെ മകനാണ് രാജേഷ്. രാജേഷ് കൂലിവേലക്കാരനാണ്. രാവിലെ ജോലിക്കായി നടന്നു പോകുമ്പോഴാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്. കാട്ടുപന്നി രാജേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച രാജേഷിനെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അദ്ദേഹത്തെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ സോസിന. രണ്ടു മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞുമുണ്ട്. (മകന്‍: കവിത്‌ രാജ്)

No comments