JHL

JHL

പ്രശസ്ത പണ്ഡിതനും വിവർത്തകനും ഗ്രന്ഥകാരനുമായ ഷമീം ഉമരി അന്തരിച്ചു

കാസർകോട്(True News 14 November 2020): പ്രശസ്ത പണ്ഡിതനും ഗ്രന്തരചയിതാവും വിവർത്തകനുമായ ഷമീം ഉമരി(74) യാത്രയായി. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അറബി അദ്ധ്യാപകനായി 1970-80 കാലഘട്ടങ്ങളിൽ ബെണ്ടിച്ചാൽ ഗവ. യു പി സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു. വിവർത്തകനായ ഇദ്ദേഹം കേരളത്തിൽ ആദ്യമായി ഉറുദു മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി ഗ്രന്ഥ്ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരവനടുക്കം ആലിയ അറബിക് കോളേജിന്റെ സന്തത സഹചാരിയായിരുന്നു ഷമീം ഉമരി. ഗസ്സാലി ബുക്ക്സ് എന്ന പ്രസിദ്ധീകരണശാല ഇദ്ദേഹം സ്ഥാപിച്ചതാണ്. ഗസ്സാലി ബുക്ക്സ് രജത ജൂബിലി കഴിഞ്ഞ നിൽക്കുകയാണ്. 

ബഹു ഭാഷാപണ്ഡിതനും വിവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന ചെമ്മനാട് സ്വദേശിയായ ശമീം ഉമരി സാഹിബ് കേരളത്തിന് അകത്തും പുറത്തും വിദേശത്തും വിദ്യാഭ്യാസം നേടിയ കിടയറ്റപണ്ഡിതനായിരുന്നു.ഗസ്സാലിയുടെ ഇഹ് യാ ഉലൂമുദ്ധീന്റെ സംഗ്രഹ വിവര്‍ത്തനം അടക്കം നിരവധി  ക്യതികള്‍  അദ്ദേഹം മൊഴിമാറ്റിയിട്ടുണ്ട്.സ്വതന്ത്ര രചന വേറെയും .അദ്ദേഹത്തിന്റെ രണ്ട് വാല്യത്തിലുള്ള ശമീമുല്ലുഗാത്ത് ആദ്യത്തെ ഉര്‍ദു മലയാള നിഘണ്ഡുവാണ്.

ഐ പി എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം,സഹീഹുല്‍ ബുഖാരി സ്വഹീഹ് മുസ്‌ലിം തിര്‍മ്മിദി എന്നിവയുടെ പത്രാധി സമിതിയില്‍ അംഗമായിരുന്നു ഉമരി.ഹദീഥുകള്‍ പരിഭാഷപ്പെടുത്തുന്നതിലും പരിശോധിക്കുന്നതിലും വലിയ പങ്ക് വഹിച്ചു.കൂടാതെ  ദൈവാസ്തിക്യത്തിന്റെ ഭൗതിക ദ്യഷ്ടാന്തങ്ങള്‍ എന്ന ഗസാലി ക്യതിയുടെ മൊഴിമാറ്റവും നാല് ഇമാമുകളുടെ ജീവിതവും ഐ പി എച്ച്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടുതല്‍ ക്യതികളും പ്രസിദ്ധീകരിച്ചത് സ്വന്തം ഉടമയിലുള്ള  ഗസാലി ബുക്‌സാണ്.

കബറടക്കം ശനി പന്ത്രണ്ട് മണിക്ക് മൂടംബയൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

മക്കൾ: മുജീബുള്ളാഹ് മാസ്റ്റർ (മാധ്യമം ഏജന്റ്), അസ്‌ലം, ജുബൈർ, റാഷിദ, ഹസീന , സ്വാലിഹ

സഹോദരങ്ങൾ: ഹബീബ് റഹ്മാൻ (പി ഡബ്ള്യു ഡി കോൺട്രാക്ടർ), ബീഫാത്തിമ, അബ്ദുൽ ലത്തീഫ്(റിട്ടയേർഡ് അദ്ധ്യാപകൻ), ശംസുദ്ധീൻ, നൂരിഷാ മൂടംബയൽ (കൈരളി പ്രിന്റേഴ്‌സ്), പരേതനായ മുസ്തഫ(അദ്ധ്യാപകൻ), അയ്യൂബ്, സാദിഖ്അലി(വില്ലജ് ഓഫീസർ), ഉമൈബ

No comments