JHL

JHL

അധ്യാപക ദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക : കെ എസ് ടി യു ഏകദിന ഉപവാസം നടത്തി

കാസർക്കോട്(True News 6 November 2020)  നാലര വര്‍ഷമായി സ്‌കൂളുകളില്‍ ജോലി ചെയ്ത്‌കൊണ്ടിരിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും വേതനവും നല്‍കുക, അധിക യോഗ്യതയായ കെ.ടെറ്റ് യോഗ്യത സമയപരിധി ദീര്‍ഘിപ്പിക്കുക, പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടുന്ന ഉത്തരവ് പിന്‍വലിക്കുക, പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരെ നിയമിക്കുക, തുടങ്ങിയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ കാസർക്കോട്കലക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചു.

           ഭാഷാധ്യാപകരുടെ പി.എഫ്.പുന:സ്ഥാപിക്കുക,മെഡിസെപ് സര്‍ക്കർ വിഹിതം ഉറപ്പാക്കുക, 2019 ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കെ.ടെറ്റിന്റെ പേരില്‍ തടഞ്ഞ് വെച്ച മുഴുവന്‍ ആനുകൂല്ല്യങ്ങളും വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുക  എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍.

 കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം  എൻ എ നെല്ലി ക്കുന്ന് എം എ ൽ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു.സംസ്ഥാന വൈ പ്രസി എ സി അതാ ഉള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ ജി ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി പടന്ന ,ടി. അബ്ദുറഷീദ്, ജില്ലാ പഞ്ചായത്ത് പ്രസി ഡൻ്റ് എ ജി, സി, ബഷീർ മുഹമ്മദ് കുട്ടി നെല്ലി ക്കുന്ന്, സിദ്ദീഖ് നായന്മാർമൂല, സിറാജ് ഖാസിലേൻ നേതൃത്വം നല്കി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്ഷഫീഖ് ഒ.എം (എസ്, ഇ, യു )കുഞ്ഞിക്കണ്ണൻ കരിച്ചേരി (കെ.പി, എസ്, ടി.എ)ലത്തീഫ് പാണലം (കെ ,എ, ടി, എഫ്) മൊയ്തീൻ കൊല്ലം പാടി (മുസ്ലിം ലീഗ് )ഷാഹിന (വനിത വിംഗ്) തുടങ്ങിയവർ പ്രസംഗിച്ചു ,ജില്ലാ സെക്ര ഗഫൂർ ദേളി സ്വാഗതവും, ആസിഫ് നായന്മാർമൂല നന്ദിയും പറഞ്ഞു

No comments