JHL

JHL

കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഇഞ്ചോടിഞ്ച് മൽസരത്തിന് കളമൊരുങ്ങുന്നു ; സിറ്റിംഗ് സീറ്റിൽ മുസ്‌ലിം ലീഗിന് ഭീഷണിയായി റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥി

 മൊഗ്രാൽ(True News 22 November 2020) : കുമ്പള പഞ്ചായത്തിൽ ശക്തമായ മൽസരത്തിന് വേദിയായി പതിനഞ്ചാം വാർഡും. കാലങ്ങളായി മേധാവിത്വം നിലനിർത്തുന്ന സീറ്റുകളിലാണ് ഭീഷണി യായി നാട്ടുകാർ സംഘടിക്കുന്നത്. ഉളുവാർ വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൗരമുന്നണി ഭരണകക്ഷിക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. പതിനഞ്ചാം വാർഡായ ബദ്രിയ നഗറിൽ അഞ്ച് വർഷം മുമ്പ് ജയിച്ചു വന്ന മെമ്പർ പിന്നീട് വാർഡിൽ തിരിഞ്ഞ് നോക്കിയില്ല എന്നാണ് പറയുന്നത്. ഇതാണ് നാട്ടുകാർ റെസിഡന്റ്സ് അസോസിയേഷൻ രൂപീകരിക്കാൻ കാരണമായത്. എല്ലാ രാഷ്ട്രീയ കക്ഷിയിലും പെട്ട ആളുകൾ റെസിഡന്റ്സ് അസോസിയേഷനിൽ അംഗംഗളാണ്. കൂട്ടായി തെരഞ്ഞെടുത്ത സ്ഥാനാർത്ഥിയാണ് മത്സര രംഗത്തുള്ളത്. ഇത് മുസ്‌ലിം ലീഗിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. റെസിഡന്റ്സ് അസോസിയേഷൻ തന്നെയാണ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തുള്ളത്.

മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി സി.എം മുഹമ്മദും റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥിയായി മുഹമ്മദ് സ്മാർട്ടും ആണ് മൽസരിക്കുന്നത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൽസരിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ സ്ഥാനാർത്ഥി. അവരുടെ പ്രവർത്തനത്തെ കുറിച്ച് നാട്ടുകാർ ചോദ്യം ചെയ്യുന്ന സമയത്ത് ഇത് നിലവിലെ സ്ഥാനാർത്ഥിക്ക് തിരിച്ചടിയാവും എന്നാണ് വിലയിരുത്തുന്നത്. അതേസമയം റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥി ജീവൻ രക്ഷാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുതു തലമുറയിൽപ്പെട്ട ആളുമാണ്. ഇത് റെസിഡന്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വാർഡിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ്  സ്ഥാനത്തേക്ക് പ്രമുഖനെ സ്ഥാനാർഥി ആക്കുവാൻ ലീഗ് ഒരുങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പ് കാരണം തോൽവി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് വേറെ ഒരാളെ മത്സര രംഗത്തേക്ക് ഇറക്കാൻ കാരണമായ തെന്ന് പറയപ്പെടുന്നു.

advertisement: JHL Sardar Villas at Kalathur, Kumbla, Kasaragod

 

Booking started: 2BHK, 4BHK Villas 

വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ JHL builders ന്റെ പുതിയ സംരംഭം പണി ആരംഭിച്ചിരിക്കുന്നു.ബൂക്കിങ്ങിന് വിളിക്കുക

അബ്ദുല്ലത്തീഫ് 9947541541

ഇസ്മായിൽ മൂസ 9562541541

Visit : www.jhlbuilders.in

No comments