JHL

JHL

വരകളിൽ ജീവൻ തീർക്കുന്ന സുസ്‌നയ്ക്ക് ആദരം

മൊഗ്രാൽ(True News 16 November 2020) : വരകളിലൂടെ വിസ്മയം തീർക്കുന്ന മൊഗ്രാൽ സ്വദേശിനിയായ നഫീസത്ത് സുസ്‌നയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം . പെൻസിൽ ഡ്രോയിംഗിലും, വാട്ടർ കളർ, ഓയിൽ പെയ്ന്റിങ്ങിലും മികച്ച രചനകൾ തന്നെയാണ് വരകളെ സ്‌നേഹിക്കുന്ന ഈ കൊച്ചു കലാകാരി തീർക്കുന്നത്. മനസ്സിൽ തെളിയുന്ന രൂപങ്ങളും ഭാവങ്ങളും ഒപ്പം പ്രശസ്തരുടെ ചിത്രങ്ങളും സുസ്‌ന  ക്യാൻവാസിലേക്ക് പകരുമ്പോൾ അവിടെ തെളിഞ്ഞ് വരുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. മൊഗ്രാലിലെ സാമൂഹ്യ പ്രവർത്തകനായ എ.എം സിദ്ദിഖ് റഹ്‌മാന്റെ മകളാണ് .


എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയമാണ് നഫീസത്ത് സുസ്‌നയ്ക്ക് സ്നേഹാദരം ഒരുക്കിയത്. എയർ ഇന്ത്യയുടെ മുൻ ട്രാഫിക് ഓഫിസർ എം . മുഹമ്മദ് കുഞ്ഞി സുസ്‌നയ്ക്ക് അവാർഡ് നൽകി ആദരിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു . അഹമ്മദലി കുമ്പള , സിദ്ദിഖ് റഹ്‌മാൻ , അക്ബർ പെർവാഡ്, സി.എം ഹംസ, നിസാർ പെർവാഡ് , മിഷാൽ റഹ്‌മാൻ, ഫവാസ് ഇബ്രാഹിം, നിഹാൽ മൊഗ്രാൽ , ഹനീഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു . നുഹ്മാൻ മാസ്റ്റർ സ്വാഗതവും റാഷിദ് മൊഗ്രാൽ നന്ദിയും പറഞ്ഞു .


ഫോട്ടോ : എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം വരകളിൽ വിസ്മയം തീർക്കുന്ന നഫീസത്ത് സുസ്‌നയ്ക്ക് ഒരുക്കിയ ആദരവ് ചടങ്ങിൽ എം മുഹമ്മദ് കുഞ്ഞി അവാർഡ് സമ്മാനിക്കുന്നു .

No comments