JHL

JHL

പുത്തിഗെ പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി ധാരണയെന്ന് ആരോപണം

പുത്തിഗെ (True News 27 November 2020): പുത്തിഗെ പഞ്ചായത്തിൽ ഭരണമുറപ്പിക്കാൻ കോൺഗ്രസ്-ലീഗ്-ബിജെപി ധാരണയെന്ന് ആരോപണം. സി പി എം ആണ് ആരോപണവുമായി മുമ്പോട്ട് വന്നിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിന് കോലീബി പ്രയോഗം പരിചയപ്പെടുത്തിയത് പുത്തിഗെ പഞ്ചായത്തിൽ 2005 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയ സമവാക്യങ്ങൾക്കതീതമായി രൂപപ്പെട്ട ഈ അവിശുദ്ധ സഖ്യമായിരുന്നു.   ബാഡൂർ വാർഡിൽ ബിജെപി ക്ക് നൂറിലധികം വോട്ടുകൾ ഉണ്ടായിരിക്കെ  നാമനിർദ്ദേശ പത്രിക നൽകിയ പാർട്ടി സ്ഥാനാർത്ഥിയെക്കൊണ്ട് പത്രിക പിൻവലിപ്പിച്ചതും  ബിജെപി ക്ക് ശക്തി കുറഞ്ഞ കത്തീബ് നഗർ വാർഡിൽ പാർട്ടി സ്ഥാനാർത്ഥി മൽസര രംഗത്തുള്ളതുമാണ് സഖ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 

അതേ സമയം പ്രത്യുപകാരമായി ചില വാർഡുകളിൽ ബിജെപി ക്ക് വോട്ട് നൽകാൻ യുഡിഎഫ് ധാരയണയായതായും എൽഡിഎഫ്  പുത്തിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി ഇബ്രാഹീം ആരോപിക്കുന്നു.

No comments