JHL

JHL

വിവാദമായ 118 എ പൊലീസ്​ നിയമ ഭേദഗതി പിൻവലിച്ചു


 തിരുവനന്തപുരം(True News 23 November 2020): വിവാദമായ പൊലീസ്​ നിയമ ഭേദഗതി പിൻവലിച്ചു. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്​താവനയിൽ അറിയിച്ചു. നിയമസഭയിൽ വിശദ ചർച്ച നടത്തിയ ശേഷം മാത്രമേ തുടർ നടപടി ഉണ്ടാകൂ.

നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ്​ തോൽവി സമ്മതിച്ച്​ സർക്കാർ പിൻമാറുന്നത്​. സംസ്​ഥാന സർക്കാറിൻെറ ഭാഗത്തുനിന്ന്​ വീഴ്​ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. കേരള സർക്കാർ കൊണ്ടുവന്ന 118 എ വകുപ്പ്​ പുനഃപരിശോധിക്കണമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

No comments