JHL

JHL

ബന്തിയോട് വെടിവെപ്പ് കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു: മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജിതം

  ഉപ്പള (True News 2 November 2020): ബന്തിയോട് വെടിവെപ്പുമായി ബന്ധപ്പെട്ട് 2 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ പിടിയിലായേക്കുമെന്ന് സൂചനയുണ്ട്. ശാദു, ലത്തീഫ് എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി, പി.ബാലകൃഷ്ണന്‍ നായര്‍, കുമ്പള സിഐ, പ്രമോദ്, എസ്‌ഐ, സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.അടുത്ത് തന്നെ പിടിയിലായേക്കാവുന്ന പ്രതി കുമ്പള ആരിക്കാടി സ്വദേശിയാണെന്നു വിവരമുണ്ട്. അന്വേഷണം തുടരുകയാണെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും പോലീസ് പറഞ്ഞു. ഇതേ കേസില്‍ കുപ്രസിദ്ധ ക്രിമിനല്‍ കുക്കാര്‍ മുബാറക് മന്‍സിലിലെ ടിക്കി അമ്മി എന്ന അബ്ദുല്‍ അമീറിനെ (30) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൊത്തം 11 പ്രതികളെയാണ് കേസിൽ ചേർത്തിട്ടുള്ളത്. ഇതിൽ മൂന്ന് അറസ്റ്റ് ഇതോടെ രേഖപ്പെടുത്തി. 

No comments