JHL

JHL

തിരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

കാസർകോട്(True News 11 November 2020):  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷതയില്‍   ചേര്‍ന്ന യോഗത്തില്‍  തീരുമാനമായി. നിലവില്‍ ഈ 17 അതിര്‍ത്തിപോയിന്റുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത് തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള  പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി  വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന ശക്തമാക്കും. ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന  ശക്തമാക്കാനും തീരുമാനിച്ചു.എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി  റെയ്ഡ് നടത്തും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നട, കൂര്‍ഗ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരുമായി  ചര്‍ച്ച നടത്താനും ധാരണയായി. പ്രശ്ന ബാധിത ബൂത്തുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. സുരക്ഷാ മുന്നൊരുങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്ത യോഗം ഡിസംബര്‍ മൂന്നിന്  വീണ്ടും ചേരും. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, എ എസ് പി  സേവ്യര്‍ സെബാസ്റ്റ്യന്‍, ഡി വൈഎസ് പി ഹരിചന്ദ്രനായിക്, ആര്‍ ഡി ഒ   ഷംഷുദ്ദീന്‍ വി ജെ, വരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments