JHL

JHL

ആരിക്കാടിയിൽ നിന്ന് നിരവധി യുവാക്കൾ എസ് ഡി പി ഐ യിൽ ചേർന്നു

കുമ്പള(True News 11 November 2020) : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചു നിൽക്കെ ആരിക്കാടി പ്രദേശങ്ങളിൽ നിന്ന് ഒരു കൂട്ടം യുവാക്കൾ എസ് ഡി പി ഐ യിലേക്ക് ചേർന്നു. ആരിക്കാടി കുമ്പോൽ , അങ്ങാടി ,  കടവത്ത് എന്നീ ഭാഗങ്ങളിൽ  നിരവധിപേർ എസ് ഡി പി ഐ ൽ ചേർന്നത്.

വിവേചനമില്ലാത്ത വികസനത്തിന് എസ് ഡി പി ഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രവാക്യവുമായി പാർട്ടി ഇലക്ഷൻ നേരിടുമ്പോൾ കൂട്ടായ കടന്ന് വരവ് ഇലക്ഷനിൽ മുതൽക്കൂട്ടാകും എന്ന പ്രത്യാശയിലാണ് എസ് ഡി പി ഐ. മെംബർഷിപ് വിതരണ യോഗത്തിൽ ജില്ലാ സെക്രട്ടറി അബ്ദുല്ല, മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സർഫറാസ് കുമ്പള   ആരിക്കാടി ബ്രാഞ്ച് പ്രസിഡന്റ് അലി ശഹാമ, സെക്രട്ടറി അഫ്‌സൽ ആരിക്കാടി, ബി.ട്ടി സത്താർ, റിയാസ് ആരിക്കാടി, അഷ്റഫ് നിമ്മാസ് തുടങ്ങിയവർ പങ്കെടുത്തു.

No comments