JHL

JHL

തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കുമ്പള(True News 5 November 2020) : കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തെരുവ് വിളക്കുകൾ സ്ഥാപുക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കുമ്പള പഞ്ചായത്ത് വാർഡ് 15 റെസിഡെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. വാർഡിന്റെ പല ഭാഗങ്ങളിലും തെരുവ് വിളക്ക് ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ താവളങ്ങളാണ്. അത് കൊണ്ട് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളായ മുഹമ്മദ് സ്മാർട്ട്, ഷാനിഫ്, അബ്ദുല്ലത്തീഫ്, ജാഫർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

No comments