JHL

JHL

കൊടിയമ്മ വാർഡിലെ കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച വിവിധ റോഡുകൾ കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു.

 

കുമ്പള(True News 2-11-2020):കൊടിയമ്മ വാർഡിലെ കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച വിവിധ റോഡുകൾ ഇന്ന് കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു.ഇച്ചിലംപാടി ക്രോസ് റോഡ്, പുലിക്കുണ്ട് പെർവത്തടുക്ക റോഡ് , കൊടിയമ്മ സോഷ്യൽ ഫോറസ്റ്റ് റോഡ് , ചത്രം പള്ളം - ജി എച്ച് എസ് കൊടിയമ്മ റോഡ്  ,ചൂരിത്തടുക്ക ഗ്രൗണ്ട്സൈഡ് ബാഫഖി തങ്ങൾ റോഡ് എന്നിവയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ കെ എൽ പുണ്ടരീകാക്ഷ നിർവ്വഹിച്ചു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി, ജനറൽ സെക്രട്ടറി അബ്ബാസ് കൊടിയമ്മ, വൈസ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലംപാടി, യൂത്ത് ലീഗ് വാർഡ് പ്രസിഡണ്ട് സിദ്ധീഖ് ഊ ജാർ, ജനൽ സെക്രട്ടറി നൗഫൽ കൊടിയമ്മ, ഐ മുഹമ്മദ് റഫീഖ്, അബ്ബാസ് എം ബി, പി എസ് അബ്ബാസ്, ഹമീദ് ചത്രം പള്ളം, മൊയ്തീൻ കല്പ്പിലാവ്, ഇബ്റാഹീം കല്പ്പിലാവ് , സിദ്ധീഖ് പി എം, അബ്ബാസ് അന്തുഞ്ഞി, ഇബ്റാഹിം പുലിക്കുണ്ട് , അബ്ദുല്ല പള്ളത്തിമാർ,മുഹമ്മദ് പുലിക്കുണ്ട് , യൂസഫ് ഇച്ചിലംപാടി തുടങ്ങിയവർ സംബന്ധിച്ചു.

No comments