JHL

JHL

അനീതിക്ക് വേണ്ടി നിലകൊള്ളുന്ന ഇടതു സർക്കാരിനെതിരെ കെ എസ് യു നീതി യാത്ര

കുമ്പള(True News 11 November 2020): വാളയാർ, പി എസ് സി തട്ടിപ്പ്, എന്നിവ ഉൾപ്പടെ ജനങ്ങൾക്ക്  ലഭ്യമാക്കാൻ പറ്റാത്ത ഇടതു സർക്കാരിനെതിരെ  കെ എസ് യു  മഞ്ചേശ്വരം  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്ര നടത്തി. മുഹാസ്  മൊഗ്രാൽ നയിച്ച നീതിയാത്ര ജില്ലാ പഞ്ചായത്ത്‌  അംഗം ഹർഷാദ് വോർകാടി  ഉദ്ഘാടനം ചെയ്തു. ബന്തിയോട് നിന്നു ആരംഭിച്ച യാത്ര കുമ്പളയിൽ സമാപനാ സമ്മേളനം ഗണേഷ് ബണ്ടാരി ഉദ്ഘാടനം നിർവഹിച്ചു.

കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി നാസർ മൊഗ്രാൽ,കെഎസ്‌യൂ ജില്ലാ സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത്,കെ എസ് യു ജില്ലാ കമ്മിറ്റി അംഗങ്ങളായ മാർട്ടിൻ, ആബിദ് എടിച്ചേരി, അഡ്വ ജാവേദ് പുത്തൂർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഷെരിഫ് അരികാടി, ജോബിൻ സണ്ണി,എന്നിവർ സംസാരിച്ചു.  പരിപാടിയിൽ നസീബ് പി എം സ്വാഗതം പറഞ്ഞു.

No comments