JHL

JHL

കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് കെ എം അബ്ബാസ്

കുമ്പള(True News 3 November 2020) : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു .

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ ഓഫീസർ മഹേന്ദ്രനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

പഴയകാലത്തെ പോലീസ് സംവിധാനമല്ല ഇന്നുള്ളത് .ഉന്നത വിദ്യാഭ്യാസവും സമൂഹത്തോട് പ്രതിബദ്ധതയും ഉള്ള ധാരാളം ആളുകൾ സേനയിൽ എത്തിയിട്ടുണ്ട് .ഇത് പോലീസ് സേനയുടെ മുഖഛായ മാറ്റി .ആത്യന്തികമായി ജനസംരക്ഷകരാകണം പോലീസ് .കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കെ എം അബ്ബാസ് പറഞ്ഞു .

മൊഗ്രാൽ പുത്തൂർ ഗ്രാമ പാഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മറ്റി  ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു .കുമ്പള പഞ്ചായത് പ്രസിഡന്റ് പുണ്ഡരീകാക്ഷൻ ഉദ്ഘാടനം ചെയ്തു .കുമ്പള പഞ്ചായത് അസി സെക്രട്ടറി  പി  ടി. ദീപേഷ് , അസിസ്റ്റൻഡ്  എഞ്ചിനീയർ ശരത് കുമാർ,  അഷ്‌റഫ്‌  കൊടിയമ്മ,  യുസഫ്  ഉളുവാർ,  സമീർ കുമ്പള  ആശംസ അർപ്പിച്ചു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ  അഷ്‌റഫ്‌  കർള സ്വാഗതം  പറഞ്ഞു .

മഹേന്ദ്രന് കെ എം അബ്ബാസ് ഉപഹാരം നൽകി .കുമ്പള ഗ്രാമ  പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബി  എൻ. മുഹമ്മദലി  പൊന്നാട അണിയിച്ചു .ബി എ റഹ്‌മാൻ നന്ദി പറഞ്ഞു.

No comments