JHL

JHL

ലീഗിൽ നിന്ന് പുറത്താക്കി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന്

കുമ്പള(True News 25 November 2020):  ലീഗ് തന്നെ പുറത്താക്കി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം ലീഗ് ഉളുവാർ ശാഖ മുൻ പ്രസിഡന്റ്  മുഹമ്മദ് അറബി. പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തനത്തിൽ 

ഏർപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം പഞ്ചായത്ത് കമ്മിറ്റി നൽകിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പിൽ തന്നെ പരിഗണിക്കാതെ വേറെ ആളെ സ്ഥാനാർഥിയാക്കുകയും ചെയ്തതോടെയാണ് ലീഗിൽ നിന്ന് രാജിവെക്കാൻ തീരുമാച്ചതെന്ന് അദ്ദേഹം ട്രൂ ന്യൂസിനോട് പറഞ്ഞു. തുർന്ന് അദ്ദേഹം ഉളുവാർ വാർഡിൽ തന്നെ റിബലായി മൽസരിക്കാൻ നാമനിർദ്ദേശം നൽകുകയും ചെയ്തു.

എന്നാൽ  നാമനിർദ്ദേശം സമർപ്പിക്കുന്നതിന് മുൻപ് പഞ്ചായത്ത് കമ്മിറ്റി ക്ക് മുമ്പാകെ രാജിക്കത്തുമായി സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments